സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക്; വാർത്താമാധ്യമ രംഗത്തേക്കുള്ള വിവാദ നായികയുടെ പ്രവേശനം കർമ്മ ന്യൂസിലൂടെ

നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ് എന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചാനൽ ആകാൻ പോകുന്ന കർമ്മ ന്യൂസിന്റെ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ സൗത്ത് ഇന്ത്യ ആയി താൻ ചുമതല ഏൽക്കുകയാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

പലപ്പോഴും വിവാദമാകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമാണ് കർമ്മ ന്യൂസ്. സ്വപ്ന സുരേഷ് കൂടിയെത്തുന്നതോടെ കർമ്മ ന്യൂസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. വാർത്ത അവതരണ രംഗത്ത് കൂടി സ്വപ്ന എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. സ്വപ്നയുടെ വരവോടുകൂടി സർക്കാരിനെതിരായ കൂടുതൽ വെളിപ്പെടുത്തലുകളും കർമയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.

കർമ്മ ന്യൂസ് സൗത്ത് ഇന്ത്യൻ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ആയി ചുമതല ഏറ്റെടുത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ച്‌ വരികള്‍ വായിക്കാം:

എൻ്റെ ജീവിതത്തില്‍ നടന്ന ഒരു പ്രധാന കാര്യം നിങ്ങളോട് ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രമുഖ വർത്ത മാധ്യമമായ കർമ്മ ന്യൂസ് സാറ്റലൈറ്റ് ന്യൂസ്‌ സംരംഭമായി മാറുന്ന സാഹചര്യത്തില്‍ ഞാനും കർമ്മ ന്യൂസ്‌ ചാനലിന്റെ ഭാഗമാകുകയാണ്. എനിക്ക് ഇത്തരം ഒരു അവസരം നല്‍കിയതിന് കർമ്മ ന്യൂസ്‌ സി. ഇ. ഒ ശ്രീ.പി. ആർ സോംദേവ്നോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കർമ്മ ന്യൂസ്‌ ചാനലില്‍ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയില്‍ ഞാൻ പ്രവർത്തിക്കും.ഇപ്പോള്‍ മുതല്‍ കർമ്മ ന്യൂസിന്റ വിജയത്തില്‍ നിർണായകമായ പങ്കുവഹിക്കാനും, മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാകാനുംകഴിയുമെന്നതില്‍ അതിയായ സന്തോഷമുണ്ട്.

കുട്ടിക്കാലം മുതല്‍ വിശ്വസ്തയും സത്യസന്ധയയുമായ ഒരു പത്രപ്രവർത്തകയാകുക എന്നത് എൻ്റെ ആഗ്രഹമായിരുന്നു, പക്ഷേ വളവുകളും തിരിവുകളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ ജീവിതത്തില്‍ എനിക്ക് അത് ഒരു കരിയറായി എടുക്കാൻ കഴിഞ്ഞില്ല. കേരള ജനതയ്ക്ക് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടും ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് ഞാൻ എന്റെ പ്രിയപ്പെട്ടവർക്ക് വാക്ക് തരുന്നു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.