വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നെല്ലിക്കച്ചാല്‍, നെല്ലിക്കച്ചാല്‍ ഫോറസ്റ്റ്, ബാണാസുര റിസോര്‍ട്ട്, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ടൗണ്‍, തോട്ടുങ്കല്‍, കാജ, മൈലാടുംകുന്ന്, നരോക്കടവ്, അത്തിക്കൊല്ലി, മല്ലിശ്ശേരിക്കുന്ന്, കരിങ്ങാരി സ്‌കൂള്‍, കരിങ്ങാരി കപ്പേള ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 28) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ്് എന്‍ജിനീയര്‍ അറിയിച്ചു.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കണിയാമ്പറ്റ, കണിയാമ്പറ്റ സ്‌കൂള്‍, പോലീസ് സ്റ്റേഷന്‍, മില്ലുമുക്ക്, തെങ്ങില്‍പാടി, പച്ചിലക്കാട്, അരിഞ്ചേര്‍മല, മുക്രാമൂല ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 28) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.