റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ.

വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും.
മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്.  സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്.
2019-ൽ കോട്ടയത്തെ സിഎംഎസ് കോളേജിലെ  പഠനകാലത്ത് കോളേജിനെ കുറിച്ചുള്ള ഇൻസ്റ്റഗ്രാം  റീൽസാണ് ഇത്തരത്തിൽ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ പ്രചോദനമായതെന്ന് സംപ്രീത് പറയുന്നു.
മനസ്സിൽ തോന്നിയ ആശയം വിപുലീകരിച്ചു. മലയാളം,കന്നഡ സിനിമകളിൽ മ്യൂസിക്ക് ഡയറക്ടറായി പ്രവർത്തിച്ച ജുബൈർ മുഹമ്മദിനോട് ആശയം അവതരിപ്പിക്കുകയും ചെയ്യാമെന്ന മറുപടിയും ലഭിച്ചു. മലയാള സിനിമയിലെ അറിയപ്പെടുന്ന ഗാനരചയിതാവായ ജോ പോൾ ആശയങ്ങളെ വരികളാക്കി. 2019 പകുതിയോടെ മ്യൂസിക്ക് വർക്കുകൾ ആരംഭിച്ചെങ്കിലും കൊറോണ തടസമായി. മഹാമാരിയിലും തളരാതെ പഠനത്തോടൊപ്പമുള്ള മറ്റു തിരക്കുകൾക്കിടയിലും മ്യൂസിക്കൽ വീഡിയോയുടെ വർക്കുകൾ തുടർന്നു.
ബാക്കിയുള്ള അല്പം പണികൾ കൂടെ പൂർത്തിയാക്കി 2025ൽ  മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പുലിമുരുകൻ, മാലിക്, മലയൻകുഞ്ഞ്, തുടങ്ങിയ മലയാളം സിനിമകളിലും രാജമൗലിയുടെ ബാഹുബലിയിലും മഗധീരയിലുമുൾപ്പെടെ അമ്പതിലധികം സിനിമകൾക്ക്  വിഷ്വൽ ഇഫക്ട് ചെയ്ത ആനിമേഷനിൽ രാജ്യാന്തര അംഗീകാരം ലഭിച്ച  ഓസ്കാർ പുരസ്കാര അക്കാദമിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സ്വദേശി പി സി സനത്താണ് മ്യൂസിക്കൽ വീഡിയോയുടെ വിഎഫ്എക്സ് അഡ്വൈസർ. ‘അഞ്ചി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച സ്പെഷ്യൽ എഫക്ട്സിനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ഛായാഗ്രഹകൻ – ജോൺ ജെസ്ലിൻ, അഖിൻ ശ്രീധർ, സഹ എഴുത്തുകാരൻ – കെ എസ് ആയുശ്, കലാസംവിധാനം – ആശിഫ് ഇടയാടൻ, സഹ കലാസംവിധാനം – അമലേഷ്,  പ്രൊഡക്ഷൻ കൺട്രോളർ – അഞ്ജു വിജയൻ എന്നിവരാണ് പിന്നണിയിൽ. ഗൗതമി കൗർ, നീൽ, സാന്ധ്യ ആൻ നായർ, മാധുരി എന്നിവരാണ് അഭിനയിച്ചത്. ബിന്ദു അനിലാണ് ഗാനം ആലപിച്ചത്. ചൂരൽമലക്കാരുടെ എല്ലാമെല്ലാമായിരുന്ന ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ച പ്രജീഷും മ്യൂസിക്കൽ വീഡിയോയുടെ ഭാഗമായിരുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ലൊക്കേഷനുകൾ കാണിക്കാനും സഹായത്തിനും ഭക്ഷണമടക്കം നൽകി കൂടെ നിന്ന പ്രജീഷിനും ഉരുൾപൊട്ടലിൽ മരിച്ചവർക്കും ദുരന്തബാധിതർക്കുമുള്ള സമർപ്പണവും കൂടിയാണ് ഈ മ്യൂസിക്കൽ വീഡിയോ. ആശയത്തിൽ എന്നപോലെ മ്യൂസിക്കൽ വീഡിയോയുടെ പേരിലും സസ്പെൻസ് ഉണ്ടെന്നും അധികം വൈകാതെ വയനാടിന്റെ ആരുമറിയാത്ത മായക്കാഴ്ചകൾ എല്ലാവരിലേക്കും എത്തുമെന്നും കൃഷ്ണ സംപ്രീത് പറയുന്നു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.