എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം
തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ ടൗണിൽ ചെറിയ പള്ളി പരിസരത്താണ് ഓഫീസ്. ഓഫീസിന്റെ ഉദ്ഘാടനം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം
തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ റഫീഖ് അധ്യക്ഷനായി. സി കെ ശശീന്ദ്രൻ , ഇ ജെ ബാബു, വിജയൻ ചെറുകര , ജിസ്മോൻ , കെ സുഗതൻ , കെ എം ഫ്രാൻസിസ് , വി ഹാരിസ് , കെ തോമസ് , ഇബ്രാഹിം എൻ ടി , നജീബ് ചന്തിക്കുന്ന് എന്നിവർ സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം