അടുത്ത അധ്യയനവർഷം മുതല്‍ പ്ലസ്വണ് പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളില്‍ അപേക്ഷിക്കുന്ന രീതി ഇതോടെ പൂർണമായും ഒഴിവാകും. അപേക്ഷ പ്രകാരം സ്കൂള്‍ അധികൃതരായിരുന്നു ഡേറ്റാ എൻട്രി നടത്തുന്നത്. ഏകജാലകം വഴിയാണെങ്കില്‍ ഇത് ഒഴിവാകും. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളില്‍ അതത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി നല്‍കിയിട്ടുള്ളത് . മാനേജ്മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്കേ ഈ സീറ്റില്‍ പ്രവേശനം നല്‍കൂ. അതേസമയം ഇത് വഴി ചില മാനേജ്മെന്റുകള്‍ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തില്‍ കൂടിയാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്. ഇത്തവണ പ്ലസ്വണ് പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ടയില്‍ 24,253 സീറ്റാണ് ഉള്‍പ്പെട്ടത്. 21,347 സീറ്റില്‍ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വാട്ടയാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്