നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി: സുരേഷ് ഗോപി

കൽപ്പറ്റ: വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും,
നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ‘

മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.

തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം അവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. അത്തരത്തിലുള്ള അനിവാര്യത വയനാട്ടിലുണ്ട്. സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ അനുഗ്രഹിച്ചാൽ, തൃശൂർ എടുത്തത് പോലെ വയനാടും എൻ.ഡി എ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അവരവരുടെ രാഷ്ട്രീയത്തെ കയ്യൊഴിയാതെ തന്നെ രാജ്യത്തിനുവേണ്ടി പോരാടുന്ന പോരാളികളായി വയനാട്ടുകാർ മാറണമെന്നും, ഇത്തവണ വയനാട്ടിൽ നിന്നും തെരഞ്ഞെടുത്ത് അയക്കുന്നത് കേവലം എംപിയായി ഒതുങ്ങുന്ന ഒരാളെ ആയിരിക്കരുതെന്നും, കേന്ദ്ര മന്ത്രി ആവാൻ സാധ്യതയുള്ള നവ്യഹരിദാസിനെ ആവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിൽ നുണ പ്രചരിപ്പിക്കപ്പെട്ടു. നിയമാനുസൃതമായി ഇന്ത്യയിൽ താമസിച്ച മുഹമ്മദീയരായ ഒരാളെയെങ്കിലും നാടുകടത്തിയതായി കാണിച്ച് തരാൻ താൻ വെല്ലുവിളിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.

ഭരണഘടന ഉയർത്തിപ്പിടിക്കാനായി ജനാധിപത്യ സംവിധാനത്തിൽ പാർലമെൻറിൽ നിയമ നിർമ്മാണം നടത്തുമെന്നും, ബില്ലുകൾ പാസാക്കുമെന്നും, വഖഫ് ഭേദഗതി ബില്ലിനെ പരാമർശിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു
ബിജെപി
പടിഞ്ഞാറതറ മണ്ഡലം പ്രസിഡൻ്റ് സജി കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡൻറ് മാരായ പ്രശാന്ത് മലവയൽ, അഡ്വ.വി.കെ.സജീവൻ, മേഖല പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ, കൽപറ്റ മണ്ഡലം പ്രസിഡൻ്റ് ടി.എം.സുബീഷ്, മുൻ ജില്ല പ്രസിഡൻ്റ് പള്ളിയറ രാമൻ, ബി.ഡി ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.മോഹനൻ, എസ്.ടി മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പളളിയറ തുടങ്ങിയവർ സംസാരിച്ചു.

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.