വെള്ളമുണ്ട: വെള്ളമുണ്ടയിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരവം സീസൺ 4ന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സാമൂഹ്യ , രാഷ്ട്രീയ , കായിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുജീബ് എം ചെയർമാനും , ഹാരിസ് എം ജനറൽ കൺവീനറും , സാലിം ടി ട്രഷററുമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ക്ലബ്ബ് പ്രസിഡണ്ട് മുജീബ് എം അദ്ധ്യക്ഷത വഹിച്ചു. പി മുഹമ്മദ്, ഹാരിസ് മണിമ, റഫീഖ് കെ കെ സി , മുഹമ്മദലി, മോയി പി, നിസാർ കെഎംസി, എം ഗദ്ധാഫി, ടി അസീസ്, സുബൈർ ഇ കെ, ഉസ്മാൻ എൻ, നൗഷാദ് കെ , സിജോ ടി ജെ , മിഥുൻ , ഇഖ്ബാൽ എം , നാസർ ടി , പി കെ സാജിർ , യൂസഫ് മഞ്ചേരി , ഡോക്ടർ ഷമീർ, അഷ്റഫ് കെ , യൂസഫ് ഇസ്മലി എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഹാരിസ് എം സ്വാഗതവും ക്ലബ്ബ് ട്രഷറർ സലിം ടി നന്ദിയും പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്