അള്‍സര്‍ വന്നാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

ജീവിതചര്യ മാറുന്നതോടെ പല അസുഖങ്ങളും കടന്നു വരാൻ കാരണമാകുന്നു. അതില്‍ പ്രധാനമാണ് വയറിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍. അങ്ങനെ ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് അള്‍സർ. ഏതൊരു രോഗത്തെ പോലെയും തക്ക സമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീർണതകള്‍ സൃഷ്ടിക്കുന്നു. ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണം.

എന്താണ് അള്‍സർ

അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു നേരിയ ഒരു ആവരണമുണ്ട്. ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു. പ്രധാനമായും അള്‍സര്‍ ഉണ്ടാക്കുന്നത് ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ്. തുടര്‍ച്ചയായ വേദന സംഹാരിയുടെ ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, കൂടുതല്‍ എരിവുള്ള ഭക്ഷണങ്ങള്‍, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് പൊതുവെ അള്‍സറിന് കാരണമായി കണ്ടു വരാറുള്ളത്.

ലക്ഷണങ്ങള്‍

വയറിലെ അള്‍സറിന് നിരവധി ലക്ഷണങ്ങള്‍ കാണാറുണ്ട്. വയർ എരിച്ചില്‍, ഛർദ്ദി, വയർ വീർക്കല്‍, ദഹനക്കുറവ്, അപൂർവമായി രക്തം ഛർദ്ദിക്കല്‍, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാനുള്ള ലക്ഷണങ്ങള്‍. ഇതില്‍ ബ്ലീഡിങ്, രക്തക്കുറവ്, തൂക്കം കുറയല്‍, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി എന്നിവ അപകടകരമായ ലക്ഷണങ്ങളാണ്. കൃത്യസമയത്ത് അള്‍സർ കണ്ടുപിടിച്ച്‌ ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാൻ സാധിക്കും.

വയറ്റിലെ അള്‍സർ
എങ്ങനെ കണ്ടെത്താം

അള്‍സറിനെ എൻഡോസ്കോപ്പി പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. എവിടെയാണ് വ്രണമെന്ന് കൃത്യമായി മനസിലാക്കാനും വ്രണത്തിന്റെ വലിപ്പവും ആഴവും അറിഞ്ഞ് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. ക്യാന്‍സര്‍ മൂലവും അള്‍സര്‍ ഉണ്ടാകാം. ഗുരുതരമായ പ്രശ്‌നങ്ങളാണോയെന്ന് സംശയം തോന്നിയാല്‍ ബയോപ്‌സി എടുത്ത് പരിശോധിക്കാനും എന്‍ഡോസ്‌കോപ്പി സഹായകരമാണ്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റി നിര്‍ത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പരിപൂര്‍ണമായും ഒഴിവാക്കുകയും വേദനസംഹാരികള്‍ കഴിയുന്നതും വര്‍ജിക്കുകയും ചെയ്യേണ്ടതാണ്.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.