അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും; ബാക്കിയായ 11.5 കോടി ദിയ ധനം ജീവകാരുണ്യ പ്രവർത്തനങ്ങളൾക്ക്

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. മോചന ഉത്തരവിൽ കോടതി ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചനമാകും.

അതസമയം റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.

2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍റെ മരണത്തിൽ റഹീം സൗദി ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന  സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍

ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിൽ കോപ്പർ കിച്ചനിൽ നടന്ന പരിപാടി കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ഹനീഫ ഉദ്ഘാടനം

ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി മുഖേന പെൺകുട്ടികൾക്ക് ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. കൽപറ്റ എം.കെ ജിനചന്ദ്രൻ

“നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ

മദ്യവിൽപനക്കാരനെ അറസ്റ്റ് ചെയ്തു

മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന

പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ് നടത്തി

വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ഗവ: എഞ്ചിനിയറിംങ്ങ് കോളേജ് മാനന്തവാടി വയനാട് ഭുമിത്ര സേനാ ക്ലബ്ബ് വിദ്യാർത്ഥികൾക്ക് തിരുനെല്ലി ബ്രഹ്മഗിരിയിലേയ്ക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.