കൽപ്പറ്റ: 21.11.2020 ന് വയനാട് മുത്തങ്ങ പൊൻകുഴി എന്ന സ്ഥലത്ത്
വെച്ച് 19.47 ഗ്രാം എംഡിഎംഎ അനധികൃതമായി കടത്തിയ കേസിൽ
പിടിതരാതെ വിദേശത്തേക്ക് ഒളിവിൽ കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് നരിക്കുനി പാറന്നൂർ പുല്ലാളൂർ എരഞ്ഞോത്ത് വീട്ടിൽ
ഷനാസ് (26) നെയാണ് വിദേശത്തുന്ന് നിന്ന് വരുന്ന വഴി മംഗലാപുരം
എയർപോർട്ടിൽ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി യുടെ നിർദ്ദേശാനു
സരണം കോഴിക്കോട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വ
ത്തിൽ വയനാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തത്.എൻഡിപിഎസ്
സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്റ് ചെയ്തു.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന