പടിഞ്ഞാറത്തറ :
തീരദേശ ഗോത്ര തോട്ടം മേഖലയില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക വിദ്യാഭ്യാസ പരിപോഷണ പദ്ധതി മികാവു ദ്വിദിന സഹവാസ ക്യാമ്പ് വാരാമ്പറ്റ ഗവ.ഹൈസ്കൂളില്‍ തുടങ്ങി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഇംഗ്ലീഷ് ഭാഷാ പഠനം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. വിവിധ ക്യാമ്പുകള്‍, ശില്‍പ്പശാലകള്‍, എക്സ്പ്ലോഷര്‍ ട്രിപ്പ്, രക്ഷാകര്‍തൃ സംഗമങ്ങള്‍ തുടങ്ങിയവയും നടക്കും. ജില്ലാ പഞ്ചായത്തംഗം കെ.വിജയന് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് സി.എച്ച്.സനൂപ്, ഗ്രാമപഞ്ചായത്തംഗം പി.എ.അസീസ്, എം.കെ.അബ്ദുള്‍ ഗഫൂര്‍, കെ.ടി.ലത്തീഫ്, ടി.കെ.അബ്ദുള്‍ സലാം, കെ.റുബീന എന്നിവര്‍ സംസാരിച്ചു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







