മാനന്തവാടി: റഫ്നാസ് മക്കിയാട് എഴുതിയ നോവൽ ‘ഖൽബിലെ കമ്പിവേലി’ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി,
ഒ.ആർ.കേളു എം.എൽ.എക്കു നൽകി പ്രകാശനം നിർവഹിച്ചു. പീച്ചങ്കോട് ഗ്രാമദീപം ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.സി.കെ.നജുമുദ്ധീൻ, കെ.ജിഷിത്ത്,ജാബിർ കൈപ്പാണി, കെ.രാമചന്ദ്രൻ,സീതി തരുവണ എന്നിവർ സംബന്ധിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.