പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തൊഴിലന്വേഷകര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. അസാപ് കേരള നടത്തുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിങ കോഴ്സുകളിലേക്കാണ് പ്രവേശനം. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. നോളെജ് ഇക്കോണമി മിഷന്റെ ഡി.ഡബ്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്ത 18- 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 26 വരെ അപേക്ഷ നല്‍കാം. ഫോണ്‍- 8714611479, 9645101080

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന