കൽപ്പറ്റ: ചുണ്ടലിൽ ഥാർജീപ്പിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടു
ത്തിയ സംഭവത്തിൽ സഹോദരൻമാരായ പ്രതികളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. ഥാർ ജീപ്പ് ഓടിച്ച സുമിൻഷാദ്, സഹോദരൻ സുജിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. ചുണ്ടേൽ കാപ്പം കുന്ന് സ്വദേശി നവാസാണ് കൊല്ലപ്പെട്ടത്. നവാസിനോടുള്ള വ്യക്തി വൈരാഗ്യം മൂലമായിരുന്നു കൊല പാതകം. ഓട്ടോറിക്ഷയിൽ നവാസ് കയറി പോകുന്ന കാര്യം സുജിൻഷാദ് സഹോദരനായ സുമിൻഷാദിനെ ഫോണിൽ വിളിച്ചറിയിക്കുകയും റോഡരി കിൽ വാഹനത്തിൽ കാത്തിരിക്കുകയായിരുന്ന സുമിൻഷാദ് അമിത വേഗ ത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാവി ലെ ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ വെച്ചായിരുന്നു സംഭവം. ഇരുവരുടേയും മൊഴിയുടേയും സിസിടിവിയടക്കമുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാ നത്തിലാണ് അപകടം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്ത മായതെന്ന് കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജ് പറഞ്ഞു. കുറച്ച് കാലമായി നവാസിനോട് പ്രതികൾക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയ നടത്തിയത് നവാസാ ണെന്ന് ഉറപ്പിച്ചാണ് നവാസിനെ അപകടപ്പെടുത്താൻ പെട്ടെന്ന് ഇവർ തീരു മാനിച്ചതെന്നും പോലീസ് പറഞ്ഞു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ