ഹെൽമറ്റിടാത്ത പിൻസീറ്റ് യാത്രിക‍‍ർക്ക് മുട്ടൻപണി! ഓരോമണിക്കൂറിലും 1000 രൂപ പിഴ, പുതിയ നിയമവുമായി മഹാരാഷ്‍ട്ര

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും ഹെൽമറ്റ് ധരിക്കാറില്ല. ഹെൽമെറ്റ് ധരിക്കാത്തത് ട്രാഫിക് നിയമങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ, ഇത് ധരിക്കാത്തതും നമ്മുടെ സുരക്ഷ കുറയ്ക്കുന്നു. ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെങ്കിലും മറ്റ് ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ഹെൽമറ്റ് ധരിക്കുന്നതിൽ കർശനമായ നിയന്ത്രണമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇരുചക്രവാഹനമോടിക്കുന്നവർക്കും പിന്നിൽ സഞ്ചരിക്കുന്നവർക്കും പുതിയ ചലാൻ നിയമം കൊണ്ടുവന്നിരിക്കുകയാണ് മഹാരാഷ്‍ട്ര.

ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ പുറകിൽ ഇരിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര ട്രാഫിക് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഉത്തരവിറക്കി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കായി ഇ-ചലാൻ മെഷീനിൽ ഇനി രണ്ട് വിഭാഗങ്ങളുണ്ടാകും. ആദ്യത്തേത് ഇരുചക്ര വാഹനങ്ങൾക്കും രണ്ടാമത്തേത് പില്യൺ റൈഡറിനും ആയിരിക്കും. ഇരുവരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപ വീതം ചലാൻ നൽകി മെഷീൻ വഴി പിഴ ഈടാക്കും. ഈ നിയമം കുട്ടികൾക്കും മുതിർന്നവർക്കും ബാധകമാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് മഹാരാഷ്ട്ര ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് എഡിജി അരവിന്ദ് സാൽവെ സംസ്ഥാനത്തെ ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ജീവൻ നഷ്‍ടമായവരിൽ പില്ല്യൺ യാത്രക്കാരുടെ എണ്ണം കൂടുതലാണെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തി. ഇതോടെ ട്രാഫിക്ക് വിഭാഗം ഇരുചക്രവാഹനമോടിക്കുന്നവരും പിലിയൺ റൈഡർമാരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമായി പാലിക്കാൻ തീരുമാനിച്ചു. പിഴ ചുമത്തിയത് ഡ്രൈവർ ആണോ അതോ പിലിയൺ റൈഡറിനോ എന്ന് ഇനി ചലാനിലൂടെ അറിയാം.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.