പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി. സ്കൂൾ പുതുശ്ശേരിയിൽ നാലാം ക്ലാസ്സിൻ്റെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി ക്ലാസ്സിൽ ഒരു സദ്യ നടത്തി. പതിനഞ്ചോളം വിഭവങ്ങളോട് കൂടിയ വിഭവ സമൃദ്ധമായ സദ്യയാണ് കുട്ടികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോട് കൂടി ഒരുക്കിയത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് രശ്മി ആർ നായർ,നാലാം ക്ലാസ്സ് അധ്യാപകരായ അനൂപ് പി.സി,ദിൽന ജോയി കൂടാതെ സ്കൂളിലെ മറ്റധ്യാപകരും, അനധ്യാപകരും ക്ലാസ്സിൽ ഒരു സദ്യയ്ക്ക് നേതൃത്വം നൽകി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.