സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. മുരിങ്ങയ്ക്ക കിലോ 450 മുതൽ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക് 420 രൂപ വരെ ഹോള്‍സെയില്‍ വിലയുണ്ട്. വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും തീ വിലയാണ്. തമിഴ്‌നാട്ടിലെ കാലാവസ്ഥാ വ്യതിയാനം പച്ചക്കറി വിലയെ കാര്യമായി ബാധിച്ചുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. വെളുത്തുള്ളി കിലോയ്ക്ക് 380 മുതൽ 400 രൂപവരെയാണ് വില. കാരറ്റ് 90 രൂപ, ബീറ്റ്‌റൂട്ട് 80 രൂപ, വലിയുള്ളി 70 മുതൽ 75 രൂപ വരെ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴം 65 മുതൽ 70 രൂപവരെയാണ് വില.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.