എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും

ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമെന്ന സംശയങ്ങള്‍ക്കിടെ പാളങ്ങളിലെ സംശയാസ്പദമായ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ക്യാമറ ഘടിപ്പിക്കാന്‍ നീക്കവുമായി റെയില്‍വേ. ട്രെയിനുള്ളില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സ്ത്രീകള്‍ക്ക് നേരെ അക്രമം തടയാന്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ ക്യാമറ സ്ഥാപിക്കണമെന്ന കേരളത്തിലെ യാത്രക്കാരുടെ ആവശ്യമാണ് ഇതോടെ നടപ്പാവുക. കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെ തൃശൂരില്‍ ടിടിഇ വിനോദിന്റെ കൊലപാതകം എന്നിവയെ തുടര്‍ന്ന് ട്രെയിനിലെ സുരക്ഷയുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. ട്രെയിനില്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കാത്തത് മുതല്‍ ജനറല്‍ കംപാര്‍ട്ട്മെന്റുകളുടെ എണ്ണം വെട്ടിക്കുറച്ചത് വരെയുള്ള അനാസ്ഥയില്‍ നിസ്സംഗത തുടരുകയാണ് റെയില്‍വേയും പോലീസും. പാസഞ്ചര്‍, ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രക്കാര്‍ നേരിടുന്നത് കടുത്ത അവഗണനയാണ്. ട്രെയിനിലുള്ളില്‍ വെച്ചുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആരാണ് ഇതിന് ഉത്തരവാദി എന്നുള്ള ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷയില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. മിക്ക ട്രെയിനുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല. മിക്ക റെയില്‍വേ സ്റ്റേഷനുകളിലും ശരിയായി പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളില്ലെന്നും യാത്രക്കാര്‍ പറയുന്നു. ജനറല്‍ കംപാര്‍ട്ട്മെന്റുകളുടെ എണ്ണം വെട്ടിക്കുറച്ചതും ദുരിതമാകുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. പലപ്പോഴും ബുക്ക് ചെയ്ത സീറ്റില്‍ യാത്ര ചെയ്യണമെങ്കില്‍ ടിടിഇ വരുന്നതു വരെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടും റെയില്‍വേ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം പാളം നിരീക്ഷിക്കാനുള്ള റെയില്‍വേയുടെ പുതിയ നീക്കത്തെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാണുന്നത്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് അടക്കം ഉയര്‍ത്തുന്ന കടുത്ത സുരക്ഷാ ഭീഷണിയാണ് ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്നത്. പുതിയ തീരുമാനം നടപ്പിലായാല്‍ ക്യാമറകളിലൂടെ ട്രാക്കും ചുറ്റുപാടും നിരീക്ഷിക്കാന്‍ സാധിക്കും. ഓരോ ട്രെയിനിന്റെയും മുന്നിലും പിന്നിലും സൈഡിലും ക്യാമറ സ്ഥാപിക്കും. ഇതിനൊപ്പം ബോഗികളിലും സമാനമായ സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ മൂന്നു മാസത്തിനുള്ളില്‍ വിളിക്കും. രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനുകളിലും പുതിയ സംവിധാനം ഒരുക്കുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ അവകാശവാദം. എ.ഐ ക്യാമറകളാണ് ട്രെയിനുകളില്‍ സ്ഥാപിക്കുന്നത്. ഇതിനായി 75 ലക്ഷം ക്യാമറകളാകും വേണ്ടിവരിക. ഈ ക്യാമറകള്‍ ട്രാക്കിലെ അസാധാരണ വസ്തുക്കളെ കണ്ടെത്തി അടിയന്തിര ബ്രേക്കിംഗിന് ലോക്കോ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ട്രെയിനുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഡേറ്റാ സെന്ററും റെയില്‍വേ സ്ഥാപിക്കും. അടുത്തിടെയുണ്ടായ ചെറുതും വലുതുമായ ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേ അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് പുതിയ സുരക്ഷ സംവിധാനവും റെയില്‍വേ നടപ്പിലാക്കുന്നത്. എന്നാല്‍, ട്രെയിനിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കുമോയെന്ന കാര്യത്തില്‍ റെയില്‍വേ പ്രതികരിച്ചില്ല. സ്ത്രീകള്‍ക്ക് നേരെ അക്രമം തടയാന്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ട്രെയിനിന്റെ മുന്നിലും വശങ്ങളിലും ക്യാമറ സ്ഥാപിക്കാന്‍ മാത്രം 1,200 കോടി രൂപയോളമാണ് റെയില്‍വേയ്ക്ക് ചെലവാകുക.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലുള്ള തേക്ക്, വീട്ടി തുടങ്ങിയ തടികൾ ഡിസംബർ മൂന്നിന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാന് താത്പര്യമുള്ളവർ www.mstcecommerce.comൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547602856, 8547602857, 04936 221562. Facebook Twitter

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.