പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അവസാന വാരം മാനന്തവാടിയില്‍ നടക്കുന്ന സംസ്ഥാന സര്‍ഗ്ഗോത്സവത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 13 ന് വൈകീട്ട് 3 വരെ ക്വട്ടേഷനുകള്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകള്‍ തുറക്കും. ബോര്‍ഡ്, ബാനര്‍, പോസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള ക്വട്ടേഷന്‍ ഡിസംബര്‍ 9 ന് വൈകീട്ട് 3 വരെയും ബാക്ക് ഡ്രോപ്പ്, പ്രവേശന കവാടം തയ്യാറാക്കുന്നതിനുള്ള ക്വട്ടേഷന്‍ ഡിസംബര്‍ 13 ന് വൈകീട്ട് 3 വരെയും സ്വീകരിക്കും. സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷന്‍ ഡിസംബര്‍ 13 ന് വൈകീട്ട് 3 വരെയും നല്‍കാം. ഫോണ്‍ 04935 240210

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ