കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന് ഗഡുക്കളായി അടയ്ക്കാമെന്ന് കൽപ്പറ്റ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 204646, 8547655333.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







