കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി:
ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന.
കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാർഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ ഉറപ്പാക്കുന്നു ഈ സംഘം.

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും തൊഴിലാളികളുടെ കൂട്ടായ്മയിലുമാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ കാർഷിക തൊഴിൽ സേന ഇന്ന് മുന്നോട്ടുപോകുന്നത്.

കർഷകർക്ക് കുറഞ്ഞ നിരക്കിൽ തൊഴിലാളികളെയും കാർഷികോപകരണങ്ങളും ലഭ്യമാക്കുന്നതിനൊപ്പം, അംഗങ്ങളായ സാധാരണക്കാർക്ക് തൊഴിൽ ഉറപ്പാക്കുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാട്, കൊളഗപ്പാറ, റാട്ടക്കുണ്ട്, കൃഷ്ണഗിരി എന്നീ പ്രദേശങ്ങളിൽ നിന്നായി 40 ഓളം തൊഴിലാളികളാണ് കാർഷിക തൊഴിൽ സേനയിൽ അണിനിരക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കാട് വെട്ടുന്നതിനുള്ള ഏഴ് മെഷീനുകൾ, മരം മുറിക്കുന്നതിനുള്ള മെഷീൻ, പൂന്തോട്ടം, പച്ചക്കറി കൃഷികൾക്ക് ആവശ്യമായ ടില്ലറുകൾ, മരുന്ന് അടിക്കാൻ ആവശ്യമായ സ്പ്രേയർ, കുഴിയെടുക്കുന്ന മെഷീൻ എന്നിവ കൂടാതെ തൂമ്പ, കത്തി, കൈക്കോട്ട് മുതലായ കാർഷികോപകരണങ്ങളും സേനയിൽ ലഭ്യമാണ്.

സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷക തൊഴിലാളികൾക്ക് ആധുനിക കാർഷിക മെഷിനറികൾ ഉപയോഗിക്കാൻ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകിയിട്ടുണ്ട്. 2018ൽ തൊഴിൽ സേന കർഷക തൊഴിലാളി സംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടന, കഴിഞ്ഞ മൂന്ന് വർഷമായി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ വിജയകരമായി പ്രവർത്തിച്ചു വരികയാണ്.

ഭാവിയിൽ ജില്ലയിലെ തരിശുഭൂമികളെ കൃഷിയോഗ്യമാക്കാനും ആവശ്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് സംഘത്തിന്റെ നേതൃത്വം പറയുന്നു. എം ആർ ശശീന്ദ്രൻ സെക്രട്ടറിയും എ എൻ തങ്കച്ചൻ പ്രസിഡന്റുമായി അഞ്ച് പേരുൾപ്പെടുന്ന ഭരണസമിതിയാണ് സംഘത്തെ മുന്നോട്ട് നയിക്കുന്നത്.

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

അസ്മിത അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു.

മുണ്ടേരി: പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.