വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും അപേക്ഷിക്കാം.

വിഷയാധിഷ്‌ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിന്റെ എണ്ണം, വ്‌ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പാനലിൽ ഉൾപ്പെടുന്നതിന് പ്രായപരിധി ഇല്ല. സ്വന്തം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കണ്ടന്റുകൾ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്‌ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ.

വിഷയാധിഷ്‌ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിന്റെ എണ്ണം, വ്‌ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് prd.kerala.gov.in സന്ദർശിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 30.

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5

ഡബ്ല്യു. എം ഒ ഐജി കോളേജിന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

കാപ്പുംചാൽ: ഡബ്ല്യു.എം.ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.റാലി കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച് കാപ്പുംചാൽ ടൗണിൽ എത്തി തിരിച്ച് ക്യാമ്പസിൽ സമാപിച്ചു.

ഭരണപഠനയാത്രയ്ക്ക് ജാം ജും ഹൈപ്പർമാർക്കറ്റിൽ സ്വീകരണം നൽകി

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ സംഘടിപ്പിച്ച ഭരണ പഠനയാത്രയിൽ പങ്കെടുത്ത ന്യൂ ജെൻ ലീഡേഴ്‌സിന് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ജാം

ക്വട്ടേഷൻ ക്ഷണിച്ചു.

മാനന്തവാടി ഗവ കോളേജ് ലബോറട്ടറികളിലേക്ക് വിവിധ രാസ വസ്തുക്കൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിനകം മാനത്താവടി ഗവ. കോളജിൽ നൽകേണ്ടതാണ്. ഫോൺ- 04935 240351, 9539596905. Facebook Twitter

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആന്റ് സർവ്വീസിങ് (വയർമാൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.