പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ല വടംവലി അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഗസ്സാലി അക്കാഡമി കൂളി വയലിനെയാണ് പരാജയപ്പെടുത്തിയത്. കായികാധ്യാപകരായ നവാസ് T, ഫാസിൽ മീനങ്ങാടി എന്നിവരുടെ കീഴിലാണ് പനമരം ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക