തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച കരകൗശല -പ്രവൃത്തി പരിചയ ശിൽപ്പശാല തരിയോട് ഗ്രാമപഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ഉഷ കുനിയിൽ, എം.പി.ടി.എ.പ്രസിഡന്റ് സൂന നവീൻ, അധ്യാപകരായ മറിയം മഹ്മൂദ്, കെ.വി.രാജേന്ദ്രൻ, പി.കെ. സത്യൻ, കോർഡിനേറ്റർ ഷാജു ജോൺ, റിസോഴ്‌സ് അധ്യാപകരായ തസ്ലീന, കെ.ലതിക, ഡെൽസി മെന്റസ് എന്നിവർ പ്രസംഗിച്ചു.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*
ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.