പനമരം: പനമരം 20 വയസിൽ താഴെയുള്ള ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ സ്പോർട്സ് ഡിവിഷൻ താരവുമായ ലക്ഷ്മിപ്രിയയെ മൊമൻ്റോ നൽകി പിടിഎ പ്രസിഡണ്ട് സി കെ മുനീർ ആദരിച്ചു. കേഡറ്റുകളോട് ഫുട്ബോൾ ഒരു ലഹരിയായി സ്വീകരിക്കാനും നല്ല പരിശ്രമത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തി ചേരാൻ കഴിയുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ,സ്റ്റാഫ് സെക്രട്ടറി സിദ്ധിഖ് കെ , നവാസ് ടി, രേഖകെ , സിനി ku എന്നിവർ പങ്കെടുത്തു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ് എ.ബി







