സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ – ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 13ന് രാവിലെ 10 ന് കിക്മ ക്യാമ്പസില്‍ കൂടിക്കാഴ്ച നടക്കും. ക്വാന്‍ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഓപ്പറേഷന്‍സ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ പ്രവൃത്തിപരിചയമുള്ള എം.ബി.എ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയില്‍ ഹാജരാകാം. പി.എച്ച്.ഡി യോഗ്യതയുവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 0471 227260

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ