വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ
കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനിൽകുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്‌ത തൊണ്ടർനാട്, മക്കിയാട്, കോമ്പി വീട്ടിൽ സജീർ കോമ്പി എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബറിലാണ് സംഭവം. സ്‌കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി വശീകരിച്ച് വാടക ക്വാർട്ടേസിൽ വെച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. പണം വാങ്ങിയാണ് സജീർ സുനിൽകുമാറിന് വേണ്ട സഹായങ്ങൾ ചെയ്‌ത് കൊടുത്തത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽകുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാ ണ്. മാനന്തവാടി എ.എസ്.പിയുടെ നിർദേശപ്രകാരം വെള്ളമുണ്ട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൽ.സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള എസ്.ഐ സാദീർ തലപ്പുഴ, എ.എസ്.ഐ ഷിദിയ ഐസക്, സി.പി.ഒമാരായ നിസാർ, റഹീസ്, റഹീം, ഷംസുദ്ദീൻ, വിപിൻ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്