കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി “ആരോഗ്യവും ഭക്ഷണശീലവും കായികക്ഷമതയും” എന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു. ബേഗൂർ പി എച്ച് സി JHI ഷിഫാനത്ത് പി. ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രവർത്തനാധിഷ്ഠിതമായി നടന്ന ക്ലാസിൽ
പോഷകാഹാരത്തിൻ്റെ ഗുണങ്ങൾ, നല്ല ഭക്ഷണ ശീലം,
വ്യായാമത്തിൻ്റെ പ്രാധാന്യം, കളികളും ശാരീരിക വളർച്ചയും, മെച്ചപ്പെട്ട ജീവിതശൈലിയും ആരോഗ്യവും, രോഗപ്രതിരോധം തുടങ്ങിയവ ചർച്ചാ വിഷയമായി.
കുട്ടികളുടെ സജീവമായ പങ്കാളിത്തം ശില്പശാല മികച്ചതാക്കി.

ജേഴ്സി കൈമാറി.
പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ഫുട്ബോൾ മത്സരത്തിനുള്ള ജഴ്സി കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്രിയേറ്റീവ് വീഡിയോടെക് എംഡി യുമായ ശ നൗഷാദ്CP







