ബിസിനസ് ലോകത്തെ ചർച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് പാന്‍ കാർഡ് 2.0-ന്റെ വരവ്. ക്യുആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ പാൻ കാർഡ്. പുതിയ ഫീച്ചറുകളുള്ള പാൻ കാർഡ് വരവറിയിച്ചതോടെ പലർക്കും പല സംശയങ്ങളാണ് ഉയരുന്നത്. ഇതിലെ പ്രധാന സംശയം ക്യുആര്‍ കോഡ് ഉള്ള പുതിയ പാൻ കാർഡ് നിലവില്‍ വരുന്നതോടെ പഴയ കാർഡ് അസാധുവാകുമോ എന്നതാണ്. എന്നാല്‍ ഇല്ല എന്നതാണ് അതിന്റെ ഉത്തരം. പഴയ പാൻ കാർഡ് നിലവില്‍ കൈവശം ഉള്ളവർക്ക് 2.0 കാർഡ് ലഭിക്കാനായി പുതുതായി അപേക്ഷിക്കേണ്ട ആവശ്യമില്ല. വാണിജ്യ സംബന്ധമായ എല്ലാ കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പുതിയ പാൻ കാർഡ് അവതരിപ്പിക്കുന്നതെന്ന് ആദായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ കാർഡുമായി ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ആദായ നികുതി വകുപ്പിന്റെ (ഐടിഡി) ഒരു ഇ-ഗവേണന്‍സ് പ്രോജക്റ്റാണ്. അതായത് പാൻ സംബന്ധിച്ച എല്ലാ സൗകര്യങ്ങളും ഓണ്‍ലൈനില്‍ ആയിരിക്കും. 2017-18 കാലം മുതല്‍ ഇറക്കിയ പാൻ കാർഡുകളിലും ക്യൂആർ കോഡ് നല്‍കിയിരുന്നു. എന്നാല്‍, ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. പുതിയ പാൻ കാർഡിലെ ക്യൂആർ കോഡില്‍ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവയടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പഴയ പാൻ കാർഡ് ഉടമകള്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എങ്കിലും, നിലവില്‍ പഴയ പാൻ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇടപാടുകള്‍ നടത്താൻ തടസ്സമില്ല. അതേസമയം, പുതിയ പാൻ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അടുത്തത്, ഒന്നില്‍ കൂടുതല്‍ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഒന്നില്‍ കൂടുതല്‍ പാൻ കാർഡുകള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയില്ല. ഏതെങ്കിലും വ്യക്തി അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാൻ നമ്പർ കൈവശം വെച്ചാല്‍, അത് ജുറിസ്ഡിക്ഷണല്‍ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് മാത്രമല്ല, അധിക പാൻ കാർഡ് സറണ്ടർ ചെയ്യുകയും വേണം. അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്ത പക്ഷം, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, 10,000 രൂപയ പിഴ അടക്കേണ്ടി വരും.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ