പടിഞ്ഞാറത്തറ പഞ്ചായത്തിൽ നാലാം വാർഡിലെ തേർത്ത് കുന്നിൽ താമസിക്കുന്ന പവിത-ബാബു ദമ്പതികൾ വർഷങ്ങളായി ഒരു വീടിനു വേണ്ടി കാത്തിരിക്കുകയാണ്.
താൽക്കാലികമായി കെട്ടിയ ഒരു ഷെഡിലാണ്
ഈ കുടുംബം അന്തിയുറങ്ങുന്നത്.
വളരെ പ്രതിസന്ധിയിലാണ്
ഇവരുടെ ജീവിതം.
9 വർഷം മുമ്പ് പടിഞ്ഞാറത്തറ പഞ്ചായത്തിലെ തന്നെ അഞ്ചാം വാർഡിൽ നിന്നും ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ഒരു വീട് പാസായെങ്കിലും
ഇതുവരെ വീട് പണി പൂർത്തീകരിച്ചു തരാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും, നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ
ഒരു പരിഹാരവും ചെയ്തു തന്നിട്ടില്ലെന്നും ഇവർ പറയുന്നു.
രണ്ട് കുട്ടികളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ
കഴിയുകയാണ് ഈ കുടുംബം.
ഇത്ര വർഷമായിട്ടും ഇവരുടെ പ്രശ്നത്തിനൊരു പരിഹാരം കാണാത്തതിൻ്റെ മനോവിഷമത്തിലാണ്
ഇവർ.
എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട്
ഒരു ശാശ്വത പരിഹാരം കണ്ടെത്തി
വീടുപണി പൂർത്തീകരിച്ചു
തരണമെന്നതാണ് ഇവരുടെ
ആവശ്യം.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം