വെങ്ങപ്പള്ളിയിലെ മൂപ്പൻ കോളനിയിൽ ഒമ്പതോളം കുടുംബങ്ങളാണ് ജീവിതം വഴിമുട്ടി നിൽക്കുന്നത്.
കയറി കിടക്കാൻ അടച്ചുറപ്പുള്ള ഒരു കൂരയില്ലാതെ പായ വലിച്ചു കെട്ടിയ ഒരു ഷെഡിലാണ് ഇവരുടെ താമസം.
വൃദ്ധരും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ് വെയിലത്തും മഴയത്തും ഈ കൂരക്കുള്ളിൽ കഴിഞ്ഞു കൂടുന്നത്. ഒരു വീട് എന്നത്
ഈ കുടുംബങ്ങൾക്ക് വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.ട്രൈബൽ ഡിപ്പാർട്ട്മെൻ്റ് വീടുകൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സാഹചര്യത്തിലാണ്
ഈ കുടുംബങ്ങൾ ഒരു വീടില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഇനിയെങ്കിലും തങ്ങളുടെ ദയനീയാവസ്ഥക്ക് ഒരു ശാശ്വത പരിഹാരം കാണണമെന്നതാണ് ഇവരുടെ ആവശ്യം.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







