കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് 1.50ന് എത്തും. എന്നാൽ സർവ്വീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടൻ അറിയിക്കുമെന്നാണ് വിവരം. നവംബർ അവസാനത്തോടെ സർവ്വീസ് ആരംഭിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ഗുണകരമാവും.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







