കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.12) പുതുതായി നിരീക്ഷണത്തിലായത് 791 പേരാണ്. 508 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10198 പേര്‍. ഇന്ന് വന്ന 114 പേര്‍ ഉള്‍പ്പെടെ 895 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2020 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 177336 സാമ്പിളുകളില്‍ 176279 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 164219 നെഗറ്റീവും 12060 പോസിറ്റീവുമാണ്.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച
സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍