കല്‍പ്പറ്റ :- വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ജൂലായ് 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് പ്രധാനമന്ത്രി വാന നിരീക്ഷണം കൂടി നടത്തിയിട്ടും ഇത്രയും വലിയ പ്രകുതി ദുരന്തത്തെ L3 പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം നടത്തുവാനോ , ആവശ്യമായ സഹായ ധനം പ്രഖ്യാപിക്കുവാനോ തയ്യാറാകാത്തതില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണ്ണ നടത്തി. വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.എ .എന്‍. നമ്പുതിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമരവിള രാമൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ പ്രൊഫസര്‍ കെ.സരള ,എന്‍.സി.പിള്ള,ആര്‍. രാജന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.പി. ബാലന്‍, കെ. ജെ. ചെല്ലപ്പന്‍, വനിതാ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോക്ടര്‍ സുനന്ദ കുമാരി എന്നിവര്‍ സംസാരിച്ചു. ടി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി .പ്രഭാകരന്‍ നന്ദി പറഞ്ഞു. ധര്‍ണ്ണക്കു മുന്‍പേ നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ജില്ലാ ഖജാന്‍ജി പി. അപ്പന്‍ നമ്പ്യാര്‍, പ്രസിഡന്റ് ജോസഫ്മാണിശ്ശേരി,ജോയിന്റ് സെക്രട്ടറിമാരായ പി.ചന്തു കുട്ടി, റ്റി.പി. അനിത ടീച്ചര്‍ , പി. ജെ ആന്റെണി , വൈസ് പ്രസിഡന്റ് പി.കെ. ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.