വനിതാ സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി വാഹനം വാടകയ്‌ക്കെടുക്കുന്നു. ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് ടെണ്ടറുകള്‍ തുറക്കും. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ കുടുതല്‍ പഴക്കമുണ്ടായിരിക്കരുത്. പ്രതിമാസം 1500 കിലോമീറ്ററിന് 30000 രൂപ വാടക നല്‍കും. ഫോണ്‍ 04936 206616

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.