പഠിക്കാത്ത കുട്ടികളെ ജയിപ്പിക്കേണ്ട

അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്‌ കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത കുട്ടികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ വർഷാവസാന പരീക്ഷകളില്‍ വിജയിച്ചില്ലെങ്കില്‍ അതേ ക്ലാസില്‍ തന്നെ ഒരു വർഷം കൂടി പഠിക്കേണ്ടി വരും. അതേസമയം, ഫലം വന്ന് രണ്ട് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാൻ പരാജയപ്പെട്ട വിദ്യാർത്ഥികള്‍ക്ക് അവസരം നല്‍കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇതിനായി വർഷാവസാന പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാർഥികള്‍ക്ക് അധിക പരിശീലനം നല്‍കുന്നതിനും സംവിധാനമൊരുക്കും. എന്നാല്‍, പുനഃപരീക്ഷയിലും പരാജയപ്പെട്ടാല്‍ ക്ലാസ് കയറ്റം അനുവദിക്കില്ല. വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകള്‍ക്ക് ഈ വിജ്ഞാപനം ബാധകമാകുമെന്ന് സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. സ്കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. 2019-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) ഭേദഗതിക്ക് ശേഷം 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 5, 8 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന ‘നോ ഡിറ്റൻഷൻ നയം’ ഒഴിവാക്കിയിരുന്നു

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *