ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സിട്രഷററും, ബത്തേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എൻ.എം വിജയൻ മരിച്ചു. ഇന്ന് രാത്രിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. ഇദ്ദേഹത്തോടൊപ്പം വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ മകൻ ജിജേഷ് (28) ഇന്ന് വൈകീട്ട് മരിച്ചിരുന്നു. ഇരുവരേയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയിൽ വീട്ടിൽ കാണപ്പെട്ടത്. ഗുരുതരാവസ്ഥയിൽ കാണപ്പെട്ട ഇവരെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുക യായിരുന്നു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും