മാനന്തവാടി നഗരസഭയിലെ പാലാക്കുളി ഡിവിഷനില്‍ ആശാവര്‍ക്കര്‍ തസ്തികയില്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു. കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. പ്രായം 25-45 നും ഇടയില്‍. പത്താം ക്ലാസാണ് യോഗ്യത. വിവാഹിതര്‍, ഡിവിഷനില്‍ താമസിക്കുന്നവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും, പകര്‍പ്പുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







