ഒരുവര്‍ഷത്തിനിടെ കേരള ഹൈക്കോടതി തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍; 11,140 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഒന്നാം സ്ഥാനത്ത്

കെരള ഹൈക്കോടതി 2024ല്‍ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബർ 27 വരെയുള്ള കണക്കനുസരിച്ച് 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ തീർപ്പുകല്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്; 11,140 കേസുകള്‍. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8,320 കേസുകള്‍ തീർപ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് വിധി പറഞ്ഞത്. 6,642 കേസുകള്‍ തീർപ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നാലാം സ്ഥാനത്ത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,196, ജസ്റ്റിസ് ഡി കെ സിങ് 5,140, ജസ്റ്റിസ് മുഹമ്മദ് നിയാസ് 4,872, ജസ്റ്റിസ് പി ഗോപിനാഥ് 4,172 കേസുകള്‍ തീർപ്പുകല്‍പ്പിച്ചു. ജസ്റ്റിസ് വി ജി അരുണ്‍ 3,739, ജസ്റ്റിസ് ബദറുദ്ദീൻ 3,435, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ 3,059 കേസുകളും തീര്‍പ്പാക്കി. കേരള ഹൈക്കോടതിയില്‍ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതില്‍ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണല്‍ ജഡ്ജിമാരും. നിലവില്‍ 45 ജഡ്ജിമാരാണുള്ളത്.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.