ഓട്ടോറിക്ഷയിൽ കടത്തിയ 17 ലിറ്റർ മാഹി മദ്യം പിടികൂടി

വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും നിരവിൽപ്പുഴ മട്ടിലയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന 17 ലിറ്റർ മാഹി മദ്യം പിടികൂടിയത്. സംഭവത്തിൽ മാനന്തവാടി നല്ലൂർനാട് ദ്വാരക സ്വദേശി കൊറ്റുകര വീട്ടിൽ ചാണ്ടി മകൻ ചാക്കോയെ (47) അറസ്റ്റ് ചെയ്തു. ഇലക്ഷനോട് അനുബന്ധിച്ച് മദ്യശാലകൾ അടച്ചിടുന്ന സാഹചര്യത്തിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത മദ്യം. മാഹിയിൽ നിന്നും ചാക്കിൽ നിറച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുവന്ന മദ്യം മാനന്തവാടി ,നാലാംമൈൽ ഭാഗത്താണ് വിൽപന നടത്തുന്നതായാണ് വിവരം. മദ്യം കടത്തിക്കൊണ്ടു വന്ന KL 12 D 8305 നമ്പർ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.പ്രതിയെയും തൊണ്ടി മുതലുകളും മാനന്തവാടി JFCM കോടതി മുമ്പാകെ ഹാജരാക്കും. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ T.ഷറഫുദ്ദീൻ, ഇൻറലിജൻസ് ഇൻസ്പക്ടർ സുനിൽ എം.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

‘അര്‍ജൻ്റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷം എല്ലാ പ്രചരണത്തിനും DYFI മുന്നിലുണ്ടാകും’: വി വസീഫ്

ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സന്തോഷമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ടീമിൻ്റെ എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമാകെ അര്‍ജന്റീനയുടെ വരവിനെ സ്വാഗതം

റിയാദ് എയർ വിമാനങ്ങളിൽ യാത്രക്കാർക്ക് സൗദി കോഫിയും മിലാഫ് കോളയും രുചിക്കാം

യാത്രക്കാർക്ക് സൗദിയുടെ പ്രാദേശിക കോഫിയും മിലാഫ് കോളയും വിളമ്പാനൊരുങ്ങി സൗദിയുടെ നിർദിഷ്ട ദേശീയ വിമാന കമ്പനി റിയാദ് എയർ. മികച്ച യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ

കഞ്ചാവുമായി യുവാവ് പിടിയിൽ

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക്സൈസ് റേഞ്ച് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാവലി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *