ഐഎൻടിയുസി കളക്ടറേറ്റ് മാർച്ച് ജനുവരി 13ന്

കൽപ്പറ്റ:മുണ്ടക്കൈ ദുരന്ത ബാധിതരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പുനരധിവാസ വിഷയങ്ങളിലെ കെടുകാര്യസ്ഥതയിലും അതിജീവനത്തിന് സഹായമേകുന്നതിലുള്ള അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും വയനാട് ജില്ലയിലെ സർവ്വ മേഖലകളിലെയും തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ, വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കളക്ടറേറ്റ് മാർച്ച്‌ ജനുവരി 13 ന്. തോട്ടം മേഖലയിലടക്കമുള്ള തൊഴിലാളികൾ തിങ്ങി പാർത്തിരുന്ന മുണ്ടക്കൈയിൽ ദുരന്തത്തെ തുടർന്ന് തൊഴിലും ഉപജീവനമാർഗങ്ങളും ഇല്ലാതെ ദാരിദ്ര്യത്തിലായ തൊഴിലാളികളെ സംരക്ഷിക്കണം. തൊഴിലുറപ്പ്,ചുമട്ട്, നിർമ്മാണ മേഖല അടക്കമുള്ള വയനാട് ജില്ലയിലെ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളിൽ പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണം, വന്യ മൃഗങ്ങളെ പേടിക്കാതെ തൊഴിലെടുക്കാനുള്ള സാഹചര്യം തൊഴിലാളികൾക്ക് ലഭ്യമാക്കണം എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കൽപ്പറ്റ ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റ് പടിക്കൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷത വഹിക്കുന്ന മാർച്ചിനെ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ,അഡ്വ:ടി സിദ്ദിഖ് എംഎൽഎ തുടങ്ങി ഐഎൻടിയുസി കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും. എല്ലാ തൊഴിലാളി നേതാക്കളും പ്രവർത്തകരും പത്തുമണിക്ക് തന്നെ ചുങ്കം ജംഗ്ഷനിലെ ഐഎൻടിയുസി ഓഫീസ് പരിസരത്തേക്ക് എത്തിച്ചേരണമെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.