ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കണം: സഫായി കർമ്മചാരി കമ്മീഷൻ ചെയർമാൻ

ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് ഏല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സഫായി കർമ്മചാരി ദേശീയ കമ്മീഷൻ ചെയർമാൻ എം. വെങ്കിടേശൻ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ശുചീകരണ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ. നമസ്തേ രജിസ്ട്രേഷൻ, മാനുവൽ സ്‌കാവഞ്ചേഴ്സ് സർവ്വെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. തൊഴിലാളികളുടെ സുരക്ഷ, വേതനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധനകൾ നടത്തണമെന്ന് ചെയർമാൻ നിർദേശിച്ചു. ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, അനുബന്ധ ആവശ്യങ്ങൾ പരിശോധിക്കാൻ തൊഴിൽ വകുപ്പ് അധികൃതർക്ക് കമ്മീഷൻ കർശന നിർദേശം നൽകി. തൊഴിലാളികൾക്കു നേരെ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാനും തൊഴിൽ വകുപ്പിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. ശുചീകരണ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതാ ജീവനക്കാർക്ക് വസ്ത്ര-ശുചിമുറി സൗകര്യം നിർബന്ധമായും ഉറപ്പാക്കണം. തൊഴിലാളികൾക്കാവശ്യമായ സുരക്ഷാ ക്രമീകരണം, പരിശീലനം ഉറപ്പാക്കണം. കണ്ടിജൻസി വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ നിന്നും ഇപിഎഫ് തുക ഈടാക്കാൻ നഗരസഭാ സെക്രട്ടറിമാർക്ക് കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി. ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപേഷ് ബസുമതാരി, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ കെ.വിമൽരാജ്, ജില്ലാ പട്ടികജാതി ഓഫീസർ ശ്രീകുമാർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ. റഹിം ഫൈസൽ, നഗരസഭാ ചെയർമാന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, നഗര സഭാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 -50 നുമിടയില്‍

മാനേജ്മെന്റ് ട്രെയിനി എഴുത്ത് പരീക്ഷ എട്ടിന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്ന് അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ സുല്‍ത്താന്‍ ബത്തേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് പരീക്ഷ

യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് വെല്‍ബിങ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എമേര്‍ജിങ് ട്രെന്‍ഡ്സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചേസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18 നും 40 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട്

സമസ്ത 100-ാം വാർഷികം;സെൻ്റിനറി മുഅല്ലിം മൻസിൽ സമർപ്പിച്ചു.

കൽപ്പറ്റ സമസ്ത 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിച്ച് നൽകുന്ന 100 വീടുകളിൽ ജില്ലയിൽ അനുവദിച്ച വീട് മുഅല്ലിമിന് സമർപ്പിച്ചു. പടിഞ്ഞാറത്തറ റെയ്ഞ്ചിലെ തെങ്ങും മുണ്ടയിലാണ് 10 ലക്ഷം രൂപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.