തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് മാതൃകാപരമായ നൂതന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത്. ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ഹയർസെക്കൻഡറി തുല്യതാ പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ബിരുദ പഠനം ഒരുക്കുകയും വർഷത്തിൽ 100 പേർക്ക് ബിരുദ പഠനത്തിന് അവസരം ഒരുക്കുകയാണ് ജില്ലാ പഞ്ചായത്തിൻ്റെ ലക്ഷ്യമെന്ന് പ്രസിഡൻ്റ് അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഹയര്‍സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്കാണ് ബിരുദ പഠനത്തിന് പുത്തൻ സാധ്യത ഒരുങ്ങുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിനാൽ പഠനം നിര്‍ത്തരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ പഠിതാക്കള്‍ക്ക് 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാര്‍ക്ക് 75 ശതമാനം ഫീസും പട്ടികവര്‍ഗ്ഗ പഠിതാക്കള്‍ക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്‌സിറ്റിക്ക് അടക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി യുമായി ചേർന്ന് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ നൽകും. ഇടവേളകളിൽ പ്രമുഖ വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സീതാ വിജയൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ബെന്നി ജോസഫ്, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി. പ്രൊഫസർമാരായ ഡോ. എ.സി നിസാർ, ഡോ. അഹമ്മദ്‌ സിറാജുദ്ധീൻ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ, പി.വി ജാഫർ എന്നിവർ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 -50 നുമിടയില്‍

മാനേജ്മെന്റ് ട്രെയിനി എഴുത്ത് പരീക്ഷ എട്ടിന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്ന് അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ സുല്‍ത്താന്‍ ബത്തേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് പരീക്ഷ

യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് വെല്‍ബിങ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എമേര്‍ജിങ് ട്രെന്‍ഡ്സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചേസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18 നും 40 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട്

സമസ്ത 100-ാം വാർഷികം;സെൻ്റിനറി മുഅല്ലിം മൻസിൽ സമർപ്പിച്ചു.

കൽപ്പറ്റ സമസ്ത 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിച്ച് നൽകുന്ന 100 വീടുകളിൽ ജില്ലയിൽ അനുവദിച്ച വീട് മുഅല്ലിമിന് സമർപ്പിച്ചു. പടിഞ്ഞാറത്തറ റെയ്ഞ്ചിലെ തെങ്ങും മുണ്ടയിലാണ് 10 ലക്ഷം രൂപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.