വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ

വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണമെന്നും വനം വകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ പ്രവർത്തനം സംസ്ഥാനത്തിന് മാതൃകയാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.
സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിലുൾപ്പെട്ട വിലങ്ങാടി- മച്ചിമൂല, മച്ചിമൂല – പന്നിക്കൽ തൂക്കുവേലിയുടെ പ്രവർത്തനോദ്ഘാടനവും അമരക്കുനി ടൈഗർ ഓപ്പറേഷനിൽ പങ്കെടുത്ത വനം വകുപ്പ് ജീവനക്കാരെ ആദരിച്ച് സംസാരിക്കുകയെന്നും മന്ത്രി.
വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമായി പൂർത്തിയാക്കാനും നടപ്പാക്കാനും കഴിയണമെങ്കിൽ ജനകീയ ഐക്യം വളർത്തിയെടുക്കണം.
അമരക്കുനി ടൈഗർ ഓപ്പറേഷൻ പരസ്പര ധാരണയുടെ വിജയമാണ്.
സംസ്ഥാനത്തെ വന മേഖലകളെ 12 സോണായി തിരിക്കുകയും അതിൽ ഏഴ് മേഖല ഹോട്ട്സ്‌പോട്ടായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്. വന മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു മോണിറ്ററിങ് വിഭാഗത്തെ ഉറപ്പാക്കും. ആവശ്യമായിടത്ത് സേനയെ സജ്ജമാക്കി എളുപ്പത്തിൽ എത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
വനപാലകർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ആയുധങ്ങൾ വാങ്ങി വിതരണം ചെയ്യും. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് വനാതിർത്തികളിൽ നിർമ്മിക്കുന്ന 200 നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കും. മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നത് ജനങ്ങൾക്ക് സുരക്ഷാ കരുതൽ സ്വീകരിക്കുന്നതിന് സഹായകരമാകും. ആർആർടികളുടെ എണ്ണം വർദ്ധിപ്പിക്കും.
ഇരുളം ഫോറസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ അമരക്കുനി ടൈഗർ ഓപ്പറേഷനിൽ സ്തുത്യർഹ സേവനം നടത്തിയ ജീവനക്കാർ, ആർ ആർടി അംഗങ്ങൾ, ഫോറസ്റ്റ് വെറ്റിറിനറി സംഘം, റവന്യൂ ‘ പോലിസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പൊതുജനങ്ങൾ എന്നിവരെ മന്ത്രി ആദരിച്ചു. ചേകാടി വനസംരക്ഷണ സമിതി എസ്.എഫ്. ഡി.എ ഫണ്ട് മുഖേന ലഭ്യമാക്കിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം, പുൽപ്പള്ളി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകർക്ക് ജാക്കറ്റ്, ഷൂ, ഹൈ ബീം സർച്ച് ലൈ്റ്റ് എന്നിവയുടെ വിതരണം, ജീവനകാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, എൽഇ ഡി ടോർച് വിതരണം മന്ത്രി നിർവ്വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷനായ പരിപാടിയിൽ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡിഎഫ്ഒ മാരായ അജിത്ത് കെ രാമൻ, കെ.ജെ മാർട്ടിൻ ലോവൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, സോഷൽ ഫോറസ്ട്രി എ.സി. എഫ് ഹരിലാൽ, സി.എം ശിവരാമൻ, അഡ്വ. എൻ.കെ വർഗ്ഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *