ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ എടപ്പെട്ടി ജി.എല്‍.പി സ്കൂളിലേക്ക് ലാപ്ടോപ്പ്, പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 3,00,000 രൂപയുടെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ പനങ്കണ്ടി കാട്ടുനായ്ക്ക ഉന്നതി മുതല്‍ പനങ്കണ്ടി കരിയാത്തന്‍ ക്ഷേത്രം വരെയുള്ള റോഡ് ടാറിങ് പ്രവൃത്തിക്കായി 15,00,000 രൂപയുടെയും ഭരണാനുമതി ലഭിച്ചു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കം തിരുമുഖം ബിഎസ്എന്‍എല്‍ ടവറിന് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 2,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു