നെന്മേനി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന 66 നമ്പര്‍ റേഷന്‍കടയില്‍ നിന്നും റേഷന്‍സാധനങ്ങള്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ വീട്ടിപ്പുര,തണ്ടന്‍കര, കണിയാരം, പുതുമല, പുളിയാടി, ചാടകപ്പുര, അമ്പപ്പാടി ആദിവാസി ഉന്നതികളിലെത്തിച്ച് വിതരണം ചെയ്യുന്നതിന് ഒന്നര ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം ( ഫോര്‍വീല്‍ ഡ്രൈവ്) വാഹന സഹിതം ആവശ്യമുണ്ട്. പ്രതിമാസ വാടകയ്ക്ക് വാഹനം നല്‍കുന്നതിന് സുല്‍ത്താന്‍ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ക്വട്ടേഷനുകള്‍ നല്‍കാം. ഫോണ്‍ 04936 220213, 9188527407

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക