ഗോത്രപര്‍വ്വം ലോഗോ പ്രകാശനം ചെയ്തു.

പനമരം: വയനാട്ടിൽ നടക്കുന്ന നാഷണൽ ട്രൈബൽ ഫെസ്റ്റ് ആയ
ഗോത്രപര്‍വ്വം ട്രൈബല്‍ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും സംഘാടക സമിതിയുടെ സംബൂര്‍ണ്ണ യോഗവും നടത്തി. പനമരം എരനെല്ലൂര്‍ ലക്ഷ്മി നരസിംഹ ക്ഷേത്ര ഹാളില്‍ നടന്ന പരിപാടി ആര്‍എസ്എസ് പ്രാന്ത ബൗദ്ധീക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗ്ഗ സംസ്‌കാരവും കലാരൂപങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഈ അവസരത്തില്‍ ഗോത്രപര്‍വ്വം പോലുള്ള പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. ഭാരതത്തിന്റെ വലിയൊരു ശതമാനം വരുന്ന ഗോത്രവര്‍ഗ്ഗ വിഭാഗമാണ് ഗോത്രസമൂഹം ഒരുകാലത്ത് സുഭിക്ഷമായി ജീവിച്ച് വന്നിരുന്നവരാണ്. പില്‍കാലത്ത് പലവിധ ചൂഷണങ്ങള്‍ക്ക് ഇവര്‍ ഇരയായി ഇവര്‍ക്ക് സ്വന്തം മണ്ണും അസ്ഥിത്വം പോലും നഷ്ട്ടപ്പെടുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഇത്തത്തെ കാലത്ത് ഏറ്റവും അഭിമാനകരമായ സാഹചര്യമാണ് ഗോത്രസമൂഹത്തിനുള്ളത് കാരണം ഭാരതത്തിലെ പ്രഥമ വനിത ഗോത്രസമൂഹത്തില്‍ നിന്നുള്ളയാളാണ്. വനവാസി കലാരൂപങ്ങളുടെ സവിശേഷത അവരുടെ ജീവിതത്തില്‍ നിന്ന് തന്നെയുള്ള എന്നതാണ്. ലോകത്തിലെ ഏത് കലാരൂപത്തേക്കാള്‍ മാനം ഗോത്രകലാരൂപങ്ങള്‍ക്കുണ്ട്. അടിസ്ഥാന വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യം വെച്ച് നടത്തുന്ന ഗോത്രപര്‍വ്വം പരിപാടിക്ക് സമൂഹത്തില്‍ വ്യക്തമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് പത്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവ് ലോഗോ നല്‍കി പ്രകാശനം ചെയ്തു. ഗോത്രപര്‍വ്വം സംഘാടക സമിതി കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ സഹ സംഘചാലക് ടി.ഡി. ജഗന്നാഥകുമാര്‍, ആര്‍എസ്എസ് പ്രാന്ത ധര്‍മ്മജാഗരണ്‍ സഹ സംയോജക് കെ.ജി. സുരേഷ്, ജന്‍മഭൂമി ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *