ഹെൽത്ത്‌ ഇൻഫർമേഷൻ മാനേജ്മെന്റ് ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജിൽ 2025 ജനുവരി സെഷനിലേക്കുള്ള ഡിപ്ലോമ ഇൻ ഹെൽത്ത്‌ ഇൻഫർമേഷൻ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അപേക്ഷകൾ http://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 8281114464

മഴ പോയിട്ടില്ല, സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലിനും സാധ്യത ; ശ്രീലങ്കയിൽ ദുരിതം വിതച്ച് ഡിറ്റ്‌വ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്‌തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസണെന്നും

പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു.

നീർവാരം: പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി

രാഹുൽ കോയമ്പത്തൂരിൽ?; പൊള്ളാച്ചിയിൽ രണ്ട് ദിവസം തങ്ങിയെന്ന് സൂചന,ഫോണും സിമ്മും മാറ്റിമാറ്റി ഉപയോഗിക്കുന്നു.

ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട്‌നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട വഴിയെക്കുറിച്ച് സൂചന ലഭിച്ചു.

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍. ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.