കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ ഫെബ്രുവരി 20 മുതൽ 22 വരെ നടക്കുന്ന പരിശീലക പരിശീലന പരിപാടിയിലേക്ക് വയനാട് സ്വദേശികളായ 20-35 പ്രായമുള്ള ആരോഗ്യം, കലാ-സാംസ്കാരിക കായിക ക്ഷേമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. പരിശീലനം സൗജന്യമാണ്. പരിശീലനത്തിന് ശേഷം സാമൂഹ്യ സേവന രംഗങ്ങളിലെ തുടർപ്രവർത്തനങ്ങളിലേക്ക് മാസ്റ്റർ ട്രെയിനർമാരെ ഒരുക്കുകയാണ് പരിശീലനപരിപാടിയുടെ ഉദ്ദേശ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പങ്കെടുക്കാം. അവസാന തീയതി : ഫെബ്രുവരി 15
ഫോൺ : 9074674969 രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/QFhiTWBPXdqCZBwR6

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







