ബഡ്ജറ്റ് 30 കോടി ടോവിനോ ചിത്രം കളക്ട് ചെയ്തത് 3.5 കോടി; ജനുവരിയിലെ കണക്ക് പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്.ഇതില്‍ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് എന്നാണ് നിര്‍മാതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ജനുവരിയില്‍ മാത്രം 110 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയില്‍ ഉണ്ടായത്.ആസിഫ് അലി – ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ് ജനുവരിയില്‍ ഹിറ്റായത്. എട്ടര കോടി ബജറ്റില്‍ ഇറങ്ങിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററില്‍ നിന്ന് പന്ത്രണ്ടര കോടി രൂപയാണ് കളക്‌ട് ചെയ്തത്. ബാക്കിയെല്ലാ സിനിമകളും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതില്‍ പോലും പരാജയപ്പെട്ടു എന്നാണ് നിര്‍മാതാക്കളുടെ സംഘടന തന്നെ പറയുന്നത്.

ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രം 30 കോടി രൂപ ബജറ്റില്‍ ആണ് ഒരുക്കിയത്. എന്നാല്‍ വെറും മൂന്നര കോടി രൂപ മാത്രമാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 18 കോടി ചെലവിട്ട് ഒരുക്കിയ പ്രാവിന്‍കൂട് ഷാപ്പിന്റെ കേരള കളക്ഷന്‍ വെറും നാല് കോടി രൂപ മാത്രമാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ ‘ഒരുമ്ബെട്ടവന്‍’ നേടിയത് മൂന്ന് ലക്ഷം രൂപയാണ്.

ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് 19 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് ഈ സിനിമയ്ക്ക് 4.25 കോടി രൂപ മാത്രമാണ് നേടാനായത്. എന്ന് സ്വന്തം പുണ്യാളന്‍ എന്ന സിനിമയുടെ ബജറ്റ് 8.7 കോടി രൂപയായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ചത് 1.20 കോടി രൂപ മാത്രമാണ്. 8.9 കോടി ബജറ്റിലിറങ്ങിയ പൊന്‍മാന്റെ കളക്ഷന്‍ രണ്ടര കോടിയാണ്.

ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം അഞ്ച് കോടി ചെലവിട്ടാണ് ഒരുക്കിയത്. ഈ ചിത്രം ഒന്നര കോടി കളക്‌ട് ചെയ്തു. അതേസമയം ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്, പൊന്‍മാന്‍, ഒരു ജാതി ജാതകം എന്നീ സിനിമകള്‍ തിയറ്റര്‍ കലക്ഷന്‍ കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണ് സിനിമകളിലെ ബജറ്റിന്റെ 60 ശതമാനത്തോളം തുക എന്നും ഇതാണ് സാമ്ബത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.